ഫിലഡൽഫിയ: പ്രതീക്ഷിച്ച താളം കണ്ടെത്താൻ ബുദ്ധിമുട്ടിയ മത്സരത്തിൽ കിലിയൻ എംബപെയുടെ ഒരു പെനാൽറ്റി ഗോൾ മതി ഫ്രാൻസിന് ലോകകപ്പ് ക്വാർട്ടർ ഫൈനൽ ഉറപ്പിക്കാൻ. കരുത്തുറ്റ പ്രതിരോധവുമായി പൊരുതിയ പാരഗ്വായെ 1–0ന് മറികടന്ന ഫ്രാൻസ് തുടർച്ചയായ നാലാം ലോകകപ്പിലും അവസാന എട്ടിൽ ഇടംപിടിച്ചു.
മത്സരത്തിന്റെ 70-ാം മിനിറ്റിലാണ് നിർണായക നിമിഷം എത്തിയത്. ......
കൊച്ചി : ലോകകപ്പ് ഫുട്ബോളിന്റെ ആവേശം നോക്കൗട്ട് റൗണ്ടിലേക്ക് കടക്കുമ്പോൾ മലയാളി ഫുട്ബോൾ ആരാധകർക്കായി ആവേശകരമായ പ്രവചന മത്സരവുമായി കാലിക്കറ്റ് ഫുട്ബോൾ ക്ലബ്ബ്. 'ഗോള്മ്മക്കോള്' എന്ന് പേരിട്ടിരിക്കുന്ന ഈ വിപുലമായ മത്സരത്തിലൂടെ ആരാധകർക്ക് വലിയ സമ്മാനങ്ങൾ സ്വന്തമാക്കാനുള്ള അവസരമാണ് ഒരുങ്ങുന്നത്.
ജൂലൈ 4 മുതൽ ആരംഭിക്കുന്ന പ്രവചന മത്സരം രണ്ട് വിഭാഗങ്ങളിലായാണ് ക്രമീകരിച്ചിരിച്ചിട്ടുള്ളത്. ......
ലോകകപ്പ് നോക്കൗട്ടിൽ അപ്രതീക്ഷിത വെല്ലുവിളി നേരിട്ടെങ്കിലും അർജൻറീനയ്ക്ക് ഒടുവിൽ ആശ്വാസജയം. കരുത്തരായ ലോകചാംപ്യൻമാരെ അവസാന നിമിഷംവരെ വിറപ്പിച്ച കേപ് വെർഡിയെ 2–1ന് മറികടന്നാണ് അർജൻറീന പ്രീക്വാർട്ടർ ഉറപ്പിച്ചത്. ......
ഡാലസ്: ലോകകപ്പിൽ ആവേശം നിറച്ച പോരാട്ടത്തിനൊടുവിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ ഓസ്ട്രേലിയയെ 4-2ന് വീഴ്ത്തി ഈജിപ്ത് പ്രീക്വാർട്ടറിലേക്ക് മുന്നേറി. നിശ്ചിത സമയത്തും അധികസമയത്തും മത്സരം 1-1ന് സമനിലയിൽ അവസാനിച്ചതോടെയാണ് വിജയിയെ ഷൂട്ടൗട്ട് തീരുമാനിച്ചത്. ഈജിപ്തിന്റെ ലോകകപ്പിലെ ആദ്യ നോക്കൗട്ട് ജയമാണിത്.
ആക്രമണോത്സുക തുടക്കമായിരുന്നു മത്സരത്തിന്. ......
ടൊറന്റോയിൽ ഫുട്ബോൾ ആരാധകരെ ഉദ്വേഗത്തിന്റെ കൊടുമുടിയിലെത്തിച്ച പോരാട്ടത്തിൽ ക്രൊയേഷ്യയെ 2-1ന് കീഴടക്കി പോർച്ചുഗൽ ലോകകപ്പ് പ്രീ-ക്വാർട്ടറിലേക്ക് മുന്നേറി. ഒരു ഘട്ടത്തിൽ പുറത്താകുമെന്ന് തോന്നിച്ച മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പെനാൽറ്റി ഗോളും, ഇഞ്ചുറി ടൈമിൽ ഗോൺസാലോ റാമോസിന്റെ ഹെഡറും ചേർന്നാണ് പോർച്ചുഗലിന് നാടകീയ വിജയം സമ്മാനിച്ചത്. ......
ലൊസാഞ്ചലസ്: ലോകകപ്പിൽ കരുത്തുറ്റ പ്രകടനം തുടരുന്ന സ്പെയിൻ, ഓസ്ട്രിയയെ മറുപടിയില്ലാത്ത മൂന്ന് ഗോളിന് തകർത്ത് പ്രീക്വാർട്ടറിലേക്ക് മുന്നേറി. മികേൽ ഒയർസബാൽ ഇരട്ടഗോളുമായി തിളങ്ങിയപ്പോൾ, പെഡ്രോ പൊറോ ഒരു ഗോളും നേടി സ്പാനിഷ് ആധിപത്യം അടിവരയിട്ടു. ......
സാൻ ഫ്രാൻസിസ്കോ: ആതിഥേയരായ യുഎസ് 2026 ഫിഫ ലോകകപ്പിന്റെ റൗണ്ട് ഓഫ് 32 പോരാട്ടത്തിൽ ബോസ്നിയയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് കീഴടക്കി പ്രീക്വാർട്ടറിലേക്ക് മുന്നേറി. ഫൊളാരിൻ ബലോഗനും മാലിക് ടിൽമാനുമാണ് യുഎസിനായി വലകുലുക്കിയത്. ......
ഹൂസ്റ്റൺ: അവസാന വിസിൽ മുഴങ്ങുമ്പോൾ വിജയാഘോഷം ഇംഗ്ലണ്ടിന്റേതായിരുന്നു. എന്നാൽ സ്റ്റേഡിയം മുഴുവൻ കൈയടി ഏറ്റുവാങ്ങിയത് കോംഗോയാണ്.......
സിയാറ്റിൽ: രണ്ട് ഗോളിന്റെ ലീഡ് നേടിയിട്ടും വിജയം കൈവിടേണ്ടിവന്ന നിരാശയിലാണ് സെനഗൽ. മത്സരത്തിന്റെ അവസാന മിനിറ്റുകളിൽ ബെൽജിയം നടത്തിയ അതിശയകരമായ തിരിച്ചുവരവാണ് കളിയുടെ ഗതി മാറ്റിയത്. ......
ലണ്ടന്‍: ക്രിക്കറ്റ് ലോകത്തെ ഇതിഹാസ താരമായ വെസ്റ്റ് ഇന്‍ഡീസിന്റെ ക്രിസ് ഗെയ്ല് ആഗോള ക്രിക്കറ്റിങ് ബ്രാന്‍ഡായ ബ്ലൂ ടൈഗേഴ്സ് യുകെയുടെ സഹ ഉടമയായി ഔദ്യോഗികമായി ചുമതലയേറ്റു. ബ്ലൂ ടൈഗേഴ്സ് യുകെയുടെ വളര്‍ച്ചയിലെ സുപ്രധാന നാഴികക്കല്ലായാണ് ഈ സവിശേഷ കൂട്ടുകെട്ട് വിലയിരുത്തപ്പെടുന്നത്. ......